എന്റെ ഒരു
സുഹൃത്തിനു വേണ്ടി ഞാന്‍ തയ്യാറാക്കിയ ഒരു നോട്ട് ആണിത്.. വായിച്ചു
നോക്കിയപ്പോള്‍ ഇതേ പ്രശ്നമുള്ള മറ്റു പലര്‍ക്കും ഇത് പ്രയോജനപ്പെടാം
എന്ന് തോന്നി.. ആവശ്യമുള്ളവര്‍ വായിച്ചു നോക്കുക.. അല്ലാത്തവര്‍ ഈ
പോസ്റ്റിനെ വെറുതെ വിടുക..
മറവിക്ക് കാരണമായേക്കാവുന്നവ :
1 സാമ്പത്തിക പ്രശ്നങ്ങള്‍
2 ജോലിത്തിരക്കുകള്‍
3 .പല ജോലികള്‍ ഒരേസമയത് ചെയ്യേണ്ടതായ സാഹചര്യങ്ങള്‍
4 . വീട്ടിലെ ഉത്തരവാദിത്വം
5 . ഓര്‍മിപ്പിക്കാന്‍ ഒരു ആളില്ലാത്തത്.
6 . മറവി രോഗം.
പരിഹാരം..
അല്‍പ്പം ചില നുറുങ്ങു വിദ്യകളിലൂടെ രോഗമല്ലാത്ത അവസ്ഥയിലുള്ള മറവി പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം എന്നാണു എന്റെ വിശ്വാസം..... ആ വ്യക്തികളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍...മറവി രോഗമാണെങ്കില്‍ ഒരു ഡോക്ടറുടെ വിദഗ്ദ്ധ ചികിത്സ തന്നെ വേണം...
ജോലിത്തിരക്കുകള്‍,പല ജോലികള്‍ ഒരേസമയത് ചെയ്യേണ്ടതായ സാഹചര്യങ്ങള്‍, വീട്ടിലെ ഉത്തരവാദിത്വം ,
ഓര്‍മിപ്പിക്കാന്‍ ഒരു ആളില്ലാത്തത്. തുടങ്ങിയ പ്രശ്നങ്ങള്‍ നിലനിര്‍ത്തി കോണ്ടു തന്നെ നമുക്ക് ഒരു പരിഹാരം നോക്കാം.
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പല സാധനങ്ങളും എടുക്കാന്‍ മറക്കുന്ന കാരണം പലതവണ വീട്ടിലേക്കു മടങ്ങി വരേണ്ട അവസ്ഥയാണ് പ്രധാന പ്രശ്നമായി പലര്‍ക്കും ഉള്ളത്.. അതിലേക്കു വരുന്നതിനു മുന്‍പ് ഒരു ദിവസം തുടങ്ങുന്ന നേരം മുതല്‍ തന്നെ നമ്മുടെ മറവി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങണം..
ഉണര്‍ന്നാല്‍ ഉടന്‍ പ്രാര്‍ഥനയോ മറ്റോ ഉണ്ടെങ്കില്‍ അത് ചെയ്യു.. അതിനു ശേഷം ഒരു 10 മിനിറ്റ് സമയം ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കായി മാറ്റി വയ്ക്കണം.. 10മിനിറ്റ് മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ അതില്‍ നിന്നും ലാഭം കിട്ടും.
ആദ്യം അന്ന് ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ മനസ്സില്‍ ഒന്ന് കുറിച്ച് വക്കു... അതും ഓര്‍ഡറില്‍ വേണം. ആദ്യം ചെയ്യേണ്ടവ ആദ്യം.. അങ്ങനെ വീട്ടില്‍ നിന്നും ഇറങ്ങുന്ന വരെയും.. പിന്നെ അതിനു ശേഷവും ഉള്ളവ - പ്രത്യേകിച്ച് ഓര്‍ത്തു വക്കേണ്ടവയായി ഉണ്ടെങ്കില്‍ അവയും -- ആരെയെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ അങ്ങനെ എല്ലാം. ഇനി ആണ് ഇവയെ ഒരു ഡയറിയിലെക്കോ , പേപ്പറിലെക്കോ പകര്‍ത്തേണ്ട ജോലി.. അതും മനസ്സില്‍ ഓര്‍ത്ത ഓര്‍ഡറില്‍ തന്നെ വേണം...പകര്‍ത്തി എഴുതിയില്ല എങ്കില്‍ ഇതുവരെ ഓര്‍ത്തിരുന്നതില്‍ ഒരു പ്രയോജനവും ഇല്ലാതെ വരും...എല്ലാം മനസ്സില്‍ നില്‍ക്കും - എഴുതേണ്ട കാര്യമില്ല എന്നൊക്കെ ആദ്യം തോന്നും.. എന്നാലും നമ്മുടെ പ്രശ്നം മറവി ആണെന്നും അത് പരിഹരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഓര്‍ത്താല്‍ എഴുതി വക്കാന്‍ തനിയെ തോന്നിക്കോളും..
ആദ്യം ചെയ്യുന്ന ജോലി മുതല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്ന വരെ ഉള്ളവ ആദ്യം എഴുതണം...എന്നിട്ട് ഓരോ ജോലി ചെയ്തു കഴിയുമ്പോഴും ഈ പേപ്പറില്‍ ഒന്ന് നോക്കി എഴുതിയവ എല്ലാം പൂര്‍ണമാക്കിയോ എന്ന് ചെക്ക് ചെയ്യണം..അത് അത്യാവശ്യമാണ്.. അങ്ങനെ എല്ലാം ഇതുപോലെ ചെയ്തു തീര്‍ക്കണം.. അതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങേണ്ട സമയത്ത് കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് നോക്കി എല്ലാം എടുത്തു വയ്ക്കണം.ലിസ്റ്റ് ഉള്ളത് കോണ്ടു മറക്കില്ലല്ലോ..അതിനു ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് ഉണ്ടാക്കേണ്ടത്.. കാണേണ്ട ആള്‍ക്കാരുടെ ലിസ്റ്റ്, ചെയ്യേണ്ട ജോലികള്‍ അങ്ങനെ എല്ലാം... പിന്നെ ഓഫീസിലേക്ക്..ഉച്ച ആകുമ്പോഴെക്കും അതുവരെ ഉള്ള കാര്യങ്ങള്‍ പേപ്പറില്‍ നോക്കി ഒന്ന് ചെക്ക് ചെയ്യണം...മറ്റെന്തെങ്കിലും കൂടി ചെയ്യേണ്ടതായി ഉണ്ടെങ്കില്‍ അത് ആഡ് ചെയ്യാം.. ഇത് ഓഫീസില്‍ ആയാലും പുറത്തു ആയാലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആണ്..എഴുതി വച്ചിരിക്കുന്ന പേപ്പര്‍ പോക്കറ്റില്‍ / ബാഗില്‍ ഇട്ടിരുന്നാല്‍ മതിയല്ലോ..
വൈകുന്നേരം വീട്ടില്‍ എത്തിയശേഷം അന്ന് ചെയ്ത ജോലികളും കയ്യിലുള്ള പേപ്പറുമായി ഒന്ന് ഒത്ത് നോക്കണം... എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് നോട്ട് ചെയ്തു വക്കണം.. ചെയ്തവ ടിക്ക് ചെയ്യണം..ചെയ്യാത്തവ ഇന്റു മാര്‍ക്ക് ഇടണം.. അതിനെ അടുത്ത ദിവസത്തേക്ക് മാറ്റി വക്കണം. കിടക്കാന്‍ നേരവും അന്ന് ചെയ്യേണ്ട എല്ലാ ജോലികളും തീര്‍ത്തിട്ടാണോ കിടക്കുന്നതെന്ന് ഒരു 5 മിനിറ്റ് ചിന്തിക്കണം. വേണമെന്നുണ്ടെങ്കില്‍ പിറ്റേന്ന് ചെയ്യേണ്ട ജോലികളോ കാണേണ്ട ആള്‍ക്കാരുടെ ലിസ്റ്റോ ഒക്കെ മനസ്സില്‍ കുറിച്ചും വയ്ക്കാം.. പിറ്റേന്ന് രാവിലെ അന്നത്തെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ തലേ ദിവസം വിട്ടുപോയ കാര്യങ്ങള്‍ അന്നത്തെ പേപ്പറില്‍ നോക്കി പകര്‍ത്തണം..അതും കൂടി ആ ദിവസത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.. ഇങ്ങനെ ഒരു മാസം കൃത്യമായി ചെയ്‌താല്‍ പിന്നെ ഇതൊരു റുട്ടീന്‍ ആകും.. മറവിയും പോയികിട്ടും..സ്വാഭാവികമായും നമ്മുടെ ഓര്‍മശക്തിയും കൂടും...പല കാര്യങ്ങള്‍ ചെയ്യാനുണ്ട് എല്ലാം മറക്കുന്നു എന്ന തോന്നല്‍ തന്നെ നമുക്ക് ടെന്‍ഷന്‍ ഉണ്ടാക്കുകയും ഒപ്പം നമ്മുടെ മറവി കൂട്ടുകയും ചെയ്യും...അതുകൊണ്ട് ഞാന്‍ ഇപ്പറഞ്ഞ രീതിയില്‍ ഒരു മാസം ഒന്ന് ശ്രമിച്ചു നോക്കു.. ഇടയ്ക്കിടയ്ക്ക് ഞാന്‍ ഓര്‍മപ്പെടുത്താം .. ലിസ്റ്റ് എടുക്കാന്‍ മറന്നോ എന്ന്.. ഹഹഹഹ ...
--

No comments:
Post a Comment